കാഞ്ഞങ്ങാട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

earthquake in madhya pradesh

കാഞ്ഞങ്ങാട് പൂച്ചക്കാട് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി ഏഴരയോടെ പ്രദേശത്തെ വീടുകളുടെ വാതിലുകൾ അടഞ്ഞതിനൊപ്പം വീട്ടുപകരണങ്ങൾ നിലത്തു വീഴുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി.ബേക്കൽ പൊലീസ് സ്ഥലത്തെത്തി.ആർക്കും പരുക്കോ, മറ്റ് അനിഷ്ടസംഭവങ്ങളോ ഉണ്ടായിട്ടില്ല.ഭൂചലനം ഉണ്ടായതായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top