മാലിദ്വീപിലേക്ക് കൊച്ചിയിൽ നിന്നും വിമാന സർവീസ് ആരംഭിക്കുന്നു
മാലിദ്വീപിലേക്ക് കൊച്ചിയിൽ നിന്നും വിമാന സർവീസ് ആരംഭിക്കുന്നു. മാലിദ്വീപിന്റെ മാൽദീവിയൻസ് എന്ന വിമാന കമ്പനിയാണ് കൊച്ചിയിൽ നിന്നും സർവീസ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 28നാണ് സർവീസ് ആരംഭിക്കുക.
കൊച്ചിയിൽ നിന്നും ഹനിമാധൂവിലേക്കാണ് പുതിയ സർവീസ്. മാലിദ്വീപിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന ഹാ ധാലു അതോൾ ദ്വീപിലാണ് ഹനിമാധൂ. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് വിമാന സർവീസ് ഉണ്ടാകുക. 10,000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ.
Read Also : രാജ്യത്ത് നിർമിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി
മാലിദ്വീപിൽ ആഡംബര ടൂറിസം മാത്രമുള്ളു എന്നതാണ് എല്ലാവരുടേയും ധാരണയെന്നും ഈ തെറ്റിദ്ധാരണ മാറ്റാനാണ് നിലവിൽ പുതിയ വിമാന സർവീസ് അവതരിപ്പിച്ച് ലോകത്തെ മാലിദ്വീപിലേക്ക് ക്ഷണിക്കുന്നതെന്നും അധികൃതർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here