Advertisement

മുത്തൂറ്റ് തൊഴിൽ തർക്കം; ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച പരാജയപ്പെട്ടു

September 18, 2019
0 minutes Read

മുത്തൂറ്റ് തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. യൂണിയന്‍ സഹകരണാത്മക നിലപാട് സ്വീകരിച്ചെങ്കിലും  മാനേജമെന്റ് സഹകരിക്കാന്‍ തയ്യാറായില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

മിനിമം വേതനത്തില്‍ ഹൈക്കോടതി വിധി വരും വരെ തത്ക്കാലിക വര്‍ധനവ് നല്‍കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതേ സമയം,മാനേജ്‌മെന്റ് പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. ശമ്പളത്തില്‍ താല്‍ക്കാലിക വര്‍ധന അനുവദിക്കണം എന്ന ആവശ്യവും മാനേജ്‌മെന്റ് അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇതു മൂന്നാം തവണയാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top