കണ്ണൂർ സർവകലാശാലാ പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം വിദ്യാർത്ഥികൾക്ക് നൽകിയത് ഉത്തരസൂചിക

കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിൽ മലയാളം പരീക്ഷയ്ക്ക് ചോദ്യ പേപ്പറുകൾക്ക് പകരം വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഉത്തരസൂചികകൾ. ബി.എ എൽ.എൽ.ബി അഞ്ചാം സെമസ്റ്റർ മലയാളം പരീക്ഷയ്ക്കാണ് ഉത്തരസൂചിക നൽകിയത്. മൂല്യ നിർണയ സമയത്ത് അധ്യാപകർക്ക് നൽകുന്ന ഉത്തര സൂചികകളാണ് വിദ്യാർത്ഥികൾക്ക് പരീക്ഷാ സമയത്ത് ചോദ്യപേപ്പറിന് പകരം വിതരണം ചെയ്തത്. വിദ്യാർത്ഥികൾ ഇക്കാര്യം ചൂണ്ടി കാട്ടിയപ്പോഴാണ് അധികൃതർ അബദ്ധം തിരിച്ചറിഞ്ഞത്.

Read Also; കോളേജുകളിലെ സ്‌പോട്ട് അഡ്മിഷൻ ഇനി മുതൽ നേരിട്ട് നടത്താൻ കേരള സർവകലാശാലയുടെ തീരുമാനം

റദ്ദ് ചെയ്ത പരീക്ഷ ഈ മാസം 30 ന് നടത്തുമെന്ന് സർവകലാശാല അറിയിച്ചു. പ്രിന്റിംഗ് സമയത്ത് ചോദ്യ പേപ്പറിന്റെയും ഉത്തരസൂചികകളുടെയും കവർ മാറി പോയതാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിലാണ് അഞ്ചാം സെമസ്റ്റർ പരീക്ഷ നടക്കേണ്ടിയിരുന്നത്. കണ്ണൂർ സർവകലാശാലയിൽ പാലയാട് ക്യാമ്പസിൽ മാത്രമാണ് ബി.എ എൽ.എൽ.ബി കോഴ്‌സുള്ളത്. 52 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാനുണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top