Advertisement

അന്തരിച്ച ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണന്റെ മകൻ ഡോ. ബിജുവിന്റെ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നു

September 19, 2019
Google News 0 minutes Read

വെയിൽ മരങ്ങൾക്ക് ശേഷം ഡോക്ടർ ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അന്തരിച്ച ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണൻ്റെ മകന്‍ യദു രാധാകൃഷ്ണന്‍ ഛായാഗ്രാഹകനാകുന്നു. ഡോക്ടർ ബിജു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബിജു ആകെ സംവിധാനം ചെയ്ത പത്ത് ചിത്രങ്ങളിൽ ഒന്‍പതെണ്ണത്തിൻ്റേയും ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ തന്നെ ആയിരുന്നു.

ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ 14 വർഷങ്ങളിൽ ചെയ്തത് 10 സിനിമകൾ ആണ്. അതിൽ 9 സിനിമകളുടെയും ഛായാഗ്രാഹകൻ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണൻ ചേട്ടൻ ആയിരുന്നു. ഇനിയും ചെയ്യാനുള്ള 4 സിനിമകൾ പൂർണ്ണമായ കഥ ഉൾപ്പെടെ എം.ജെ.ചേട്ടന് അറിയാമായിരുന്നു. ഛായാഗ്രാഹകൻ, സംവിധായകൻ എന്ന നിലയ്ക്കും അപ്പുറം അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന എം.ജെ.ചേട്ടന്റെ മരണം തീർത്തും ആകസ്മികം ആയിരുന്നു. എം.ജെ.ചേട്ടൻ അല്ലാതെ മറ്റൊരാൾ എന്റെ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. സംവിധായകൻ ഛായാഗ്രഹകൻ എന്ന നിലയിൽ ഞങ്ങളുടെ കൂട്ടുകെട്ട് അറിയാവുന്ന എല്ലാവരും കഴിഞ്ഞ രണ്ടു മാസമായി ചോദിക്കുന്ന ചോദ്യം അടുത്ത ചിത്രങ്ങളിൽ ഇനി ആരാണ് ക്യാമറാമാൻ എന്നതായിരുന്നു..

അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്… എം.ജെ.ചേട്ടന്റെ മകൻ യദു രാധാകൃഷ്ണൻ ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകൻ ആകും. കണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന യദു എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വർക്ക് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലൻസ് ആയിരുന്നു. അതിനു ശേഷം പെയിൻറ്റിങ് ലൈഫും വെയിൽമരങ്ങളും ഉൾപ്പെടെ 17 ചിത്രങ്ങളിൽ എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി. ലൈറ്റിങ്ങിലും ഫ്രെയിം സെൻസിലും എം.ജെ.ചേട്ടനുള്ള പ്രേത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണൻ ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകൻ ആകുന്നത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ.ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്..സിനിമയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഉടൻ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here