നാഗാർജുനയുടെ ഫാംഹൗസിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

തെലുങ്ക് നടൻ നാഗാർജുനയുടെ ഫാംഹൗസിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ രങ്കറെഡ്ഡിയിൽ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസിൽ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.

നാഗാർജുന ജൈവ കൃഷി ആരംഭിക്കുന്നതിനായി ബുധനാഴ്ച ജോലിക്കാരെ കൃഷിസ്ഥലത്തേക്ക് വിട്ടിരുന്നു. കൃഷിസ്ഥലത്ത് എത്തിയപ്പോൾ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ജോലിക്കാർ ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ജോലിക്കാർ പൊലീസിനെ വിവരമറിയിച്ചു.

മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുളളതായി പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പാണ് നാഗാർജുന കൃഷി ആരംഭിക്കുന്നതിനായി ഫാംഹൗസ് വാങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top