മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

മുംബൈയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് മുംബൈ നഗരത്തിലും പരിസരങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് മുംബൈയിലെ എല്ലാ സ്‌കൂളുകൾക്കും ജൂനിയർ കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേർട്ടിനെ തുടർന്ന് മുംബൈ, താനെ, കൊങ്കൺ മേഖലകളിലുള്ള സ്‌കൂളുകൾക്കും ജൂനിയർ കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
Read Also; 700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തിൽ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്; വീഡിയോ
കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിക്കുന്നതിനെപ്പറ്റി സാഹചര്യം വിലയിരുത്തിയ ശേഷം കളക്ടർമാർ പ്രാദേശികാടിസ്ഥാനത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ആശിഷ് ഷെലാർ അറിയിച്ചു. സമീപകാലത്തെ റെക്കോർഡ് മഴയാണ് ഇത്തവണ മുംബൈയിൽ ലഭിച്ചത്. കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുംബൈ പൊലീസും അറിയിച്ചിട്ടുണ്ട്.
Dear Mumbaikars,
The IMD has predicted very heavy rainfall in Mumbai and adjoining areas for next 2 days. A red alert has been issued in isolated areas across Mumbai & MMR regions for today.
Kindly prepare your day. Ensure Safety!#Dial100 in case of an emergency.
— Mumbai Police (@MumbaiPolice) September 18, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here