‘കമ്പിയില്ലേൽ കമ്പിയെണ്ണും’; വി കെ ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം എം മണി

MM mANI

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അരോപണവിധേയനായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം എം മണി. കമ്പിയില്ലേൽ കമ്പിയെണ്ണേണ്ടി വരുമെന്നാണ് മണിയാശാന്റെ പരിഹാസം. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ ഉൾപ്പെടുത്താതിനെ തുടർന്ന് പാലം പുതുക്കി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്.

അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചെന്ന് വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഇബ്രാഹിം കുഞ്ഞിനെ ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും വിജിലൻസ് പറഞ്ഞു.

കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ആരോപണം ഉന്നയിച്ചിരുന്നു. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടി ഒ സൂരജ് പറഞ്ഞിരുന്നു. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടി ഒ സൂരജ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലായിരുന്നു ആരോപണം സൂരജ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്താൻ വിജിലൻസ് തീരുമാനിച്ചത്.

Read also:മര്യാദക്കല്ലെങ്കിൽ സർക്കാർഭക്ഷണം കഴിച്ചിരിക്കേണ്ടി വരും’; അഴിമതിക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top