ഓമാനൂർ ആൾക്കൂട്ട ആക്രമണം; മൂന്ന് പേർ കൂടി പിടിയിൽ
മലപ്പുറം ഓമാനൂരിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. കെ ഉമ്മർ, പി മുഹമ്മദ് റഫീഖ്, വി കെ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്ന് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഓമാനൂർ സ്വദേശികളായ ഫൈസൽ, ദുൽഫുഖർ അലി, മുഅതസ്ഖാൻ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണം തടസപെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Read Also: മലപ്പുറം ആൾക്കൂട്ട ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ
തിങ്കളാഴ്ച വൈകുന്നേരമാണ് ഒമാനൂരിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണത്തിൽ യുവാക്കൾക്കെതിരെ മർദനം ഉണ്ടായത്. ഗുരുതര പരുക്കുകളോടെ കൊണ്ടോട്ടി സ്വദേശി സഫറുള്ള, വാഴക്കാട് സ്വദേശി റഹ്മത്ത് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കുട്ടി കള്ളം പറഞ്ഞതാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here