Advertisement

മലപ്പുറം ആൾക്കൂട്ട ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

September 17, 2019
Google News 1 minute Read

മലപ്പുറം ഓമാനൂരിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വ്യാജ ആരോപണവുമായാണ് ആൾക്കൂട്ടം യുവാക്കളെ മർദനത്തിനിരയാക്കിയത്. വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി കള്ളം പറഞ്ഞതാണെന്ന് പൊലീസും വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരമാണ് വാഴക്കാട് ഒമാനൂരിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണത്തിൽ യുവാക്കൾക്കെതിരെ മർദ്ദനം ഉണ്ടായത്. ഗുരുതര പരുക്കുകളോടെ കൊണ്ടോട്ടി സ്വദേശി സഫറുള്ള, വാഴക്കാട് സ്വദേശി റഹ്മത്ത് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കുട്ടി കള്ളം പറഞ്ഞതാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അക്രമണത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : മലപ്പുറം ആൾക്കൂട്ട ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു

ഓമാനൂർ സ്വദേശികളായ കണ്ണൻ തൊടി ഫൈസൽ, കുന്നുമ്മൽ ദുൽഫുഖർ അലി, മണിപ്പാട്ടിൽ മുഅതസ്ഖാൻ എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിർവ്വഹണം തടസപെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടി ചൂണ്ടിക്കാണിച്ചത്. ആൾക്കൂട്ടം തങ്ങളെ അകാരണമായി മർദ്ദിക്കുകയായിരുന്നെന്ന് യുവാക്കൾ പറഞ്ഞു

യുവാക്കളെ പിന്തുടർന്ന വാഹനങ്ങളേയും അക്രമികളേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും പൊലീസ് പകർത്തിയതുമായ ദൃശ്യങ്ങൾ പരിശോധന നടത്തി വരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here