‘മുഹമ്മദ് അലി പറഞ്ഞത് സത്യം; കൊലപാതകമെന്ന് 1989ൽ തോന്നിയിരുന്നു’; വെളിപ്പെടുത്തലുമായി മുൻ എസ്‌പി

മൂന്നരപ്പതിറ്റാണ്ട് മുൻപ് രണ്ടുപേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ എസ്‌പി എൻ സുഭാഷ് ബാബു. 1989 വെള്ളയിൽ ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് അന്ന് തന്നെ തോന്നിയിരുന്നുവെന്ന് എൻ സുഭാഷ് ബാബു പറഞ്ഞു. 39 വർഷങ്ങൾക്കുമുൻപ് കോഴിക്കോട് കൂടരഞ്ഞിയിൽ വച്ച് താൻ രണ്ടുപേരെ വെള്ളത്തിലേക്ക് വീഴ്ത്തി കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം മുഹമ്മദലി വെളിപ്പെടുത്തിയിരുന്നത്.
കൊലപ്പെടുത്താൻ തന്നെ സഹായിച്ചെന്ന് മുഹമ്മദ് അലി പറഞ്ഞ കഞ്ചാവ് ബാബു എന്നയാൾ ബാംഗ്ലാദേശ് കോളനിയിൽ ഉണ്ടായിരുന്നുവെന്നും അന്ന് നടക്കാവ് സിഐ ആയിരുന്ന എൻ സുഭാഷ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു. നടക്കാവ് സിഐ ആയിരുന്ന കാലത്ത് തെളിയാത്ത ഒറ്റ കേസെ ഉണ്ടായിരുന്നുള്ളൂ .കൊലപാതകമെന്ന് തനിക്ക് അന്നുതന്നെ തോന്നിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വായയും മൂക്കും പൊത്തി ശ്വാസം കിട്ടാതെ മരിച്ചു എന്ന് ഉണ്ടായിരുന്നുവെന്ന് എൻ സുഭാഷ് ബാബു പറയുന്നു.
അതേസമയം മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഏഴാംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചു. അന്വേഷണം ഇരിട്ടിയിലേക്കും പാലക്കാടേക്കും തിരുവമ്പാടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുഹമ്മദലിക്ക് മാനസിക പ്രശ്‌നമുണ്ടാകാം എന്ന സഹോദരന്റെ വെളിപ്പെടുത്തലും പൊലീസ് അന്വേഷിക്കും.
Story Highlights : Former SP N Subhash Babu reacts to Muhammad Ali’s revelations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here