ടി-20യിൽ ഏറ്റവുമധികം റണ്ണുകൾ; രോഹിതിനെ മറികടന്ന് കോലി

മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോലി. അന്താരാഷ്ട്ര ടി-20യിൽ ഏറ്റവുമധികം റണ്ണുകൾ നേടിയ താരമെന്ന റെക്കോർഡാണ് കോലി സ്വന്തം പേരിലാക്കിയത്. സഹ താരം രോഹിത് ശര്‍മ്മയെയാണ് കോലി മറികടന്നത്.

2434 റണ്‍സാണ് രോഹിത്തിനുള്ളത്. ഇന്നലെ അര്‍ദ്ധ സെഞ്ചുറി നേടിയ കോഹ്‌ലി 2441 റണ്‍സാണ് ഇതുവരെ നേടിയട്ടുള്ളത്. 97 മത്സരങ്ങളിൽ നിന്നാണ് രോഹിത് 2434 റൺസ് നേടിയതെങ്കിൽ കോലിക്ക് 2441 റൺസ് നേടാൻ 71 മത്സരങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. ന്യൂഡിലന്‍ഡ് ഓപ്പണര്‍ മാട്ടിന്‍ ഗപ്റ്റില്‍ (2283), ഷൊഐബ് മാലിക് (2263), ബ്രണ്ടന്‍ മക്കല്ലം (2140) എന്നിവരാണ് ഇക്കാര്യത്തില്‍ ഇരുവര്‍ക്കും പിന്നിലുളളത്.

മൊഹാലിയില്‍ രോഹിത് ശര്‍മ്മയ്ക്ക് 12 റണ്‍സ് മാത്രമായിരുന്നു എടുക്കാന്‍ കഴിഞ്ഞത്. ഇരുവരും തമ്മില്‍ 7 റണ്‍സിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇത് റണ്‍വേട്ടയില്‍ ഇരുവര്‍ക്കും കൂടുതല്‍ വാശി നല്‍കും.

മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. മത്സരത്തിൽ 72 റൺസെടുത്ത കോലിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മത്സരത്തിലെ താരവും കോലി ആയിരുന്നു. ശിഖർ ധവാൻ (40), ശ്രേയാസ് അയ്യർ (16*) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച വെച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top