Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 33 ലക്ഷം വില വരുന്ന സ്വർണം പിടികൂടി

September 20, 2019
Google News 0 minutes Read
gold customs hunt nedumbassery airport cochin airport nedumbassery airport 33 lakhs gold seized

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. 33 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഫ്‌ളഷ് ടാങ്കിലെ പ്ലേറ്റ് ഇളക്കിമാറ്റി അതിനകത്ത് തങ്കവളകൾ ഒളിപ്പിച്ച നിലയിലായിരുന്നു.

പെർഫ്യൂം കുപ്പിയിലും ഇൻസ്ട്രുമെൻസ് ബോക്‌സിലും ഒളിപ്പിച്ച നിലയിലാണ് മറ്റൊരാളിൽ നിന്ന് സ്വർണം കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ മലപ്പുറം പുളിക്കൽ സ്വദേശിയിൽ നിന്നാണ് കാൽ കിലോ സ്വർണം കണ്ടെത്തിയത്. സ്വർണം ചങ്ങല രൂപത്തിലായിരുന്നു. ഒളിപ്പിച്ച സ്വർണം ജീവനക്കാരോ, മറ്റ് യാത്രക്കാരോ മുഖേന പുറത്തെത്തിക്കാനാണെന്ന് കരുതുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here