ഗൂഗിൾ പേയിൽ ഇനി മുതൽ തൊഴിലവസരങ്ങളും അറിയാം

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേയിൽ ഇനി മുതൽ തൊഴിലവസരങ്ങളും അറിയാം. ഡൽഹിയിൽ നടക്കുന്ന ഗൂഗിൾ ഫോർ ഇന്ത്യ പരിപാടിയിലാണ് ഗൂഗിളിന്റെ പേമെന്റ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ജോബ്‌സ് ഫീച്ചറിനു പുറമേ വ്യവസായ സ്ഥാപനങ്ങൾക്ക് അവരുടെ ഉത്പന്നങ്ങൾ ഗൂഗിൾ പേമെന്റ് വഴി വിൽക്കാനും ഇനി മുതൽ അവസരമുണ്ട്.
മുൻപ് ഇൻഡൊനീഷ്യയിലും ബംഗ്ലാദേശിലും അവതരിപ്പിച്ച കോർമോ ജോബ്സ് ആപ്പിന്റെ പിന്തുണയോടെയാണ് ഗൂഗിൾ പേയിൽ ജോബ്സ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ഹോസ്പിറ്റാലിറ്റി, റീടെയിൽ, ഫുഡ് ഡെലിവറി പോലുള്ള ജോലി നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചർ.
ഉപഭോക്താക്കളുടെ സമ്മതത്തോടെ സിവി പരിശോധിച്ചശോഷമാവും ഓരോ ഉപയോക്താക്കൾക്കും അനുയോജ്യമായ ജോലികൾ നിർദേശിക്കുക. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ ഡൽഹിയിലാണ് ഫീച്ചർ അവതരിപ്പിക്കുക. മാത്രമല്ല, നാഷണൽ സ്‌കിൽസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനും മറ്റ് 25ഓളം സ്ഥാപനങ്ങളും ജോബ് ഫീച്ചറിന്റെ ഭാഗമാകുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here