മരട് ഫ്‌ളാറ്റ്: സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമ നൽകിയ ഹർജി പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം വേണമെങ്കിൽ സുപ്രീംകോടതിയെ തന്നെ സമീപിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇതുവരെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും ഹാജരാക്കാൻ സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഗോൾഡൻ കായലോരം അപാർട്ട്‌മെന്റിലെ താമസക്കാരനായ എം കെ പോൾ ആണ് ഹർജി നൽകിയത്. 2010 മുതൽ ഫ്‌ളാറ്റിലെ താമസക്കാരനാണെന്നും തന്റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാൻ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More