Advertisement

ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

September 21, 2019
1 minute Read

ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിമിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. ഹൃഷികേശ് റോയ് സുപ്രീംകോടതി ജഡ്ജിയായതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം.

ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. പാതയോരത്ത് പൊതുയോഗങ്ങൾ നിരോധിച്ചത് അടക്കം നിരവധി സുപ്രധാന വിധികൾ ജസ്റ്റിസ് അബ്ദുൾ റഹിം പുറപ്പെടുവിച്ചിട്ടുണ്ട്.

Read Alsoമരട് ഫ്‌ളാറ്റ്: സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കേരളത്തിന് പുറമെ മദ്രാസ്, രാജസ്ഥാൻ, പഞ്ചാബ്-ഹരിയാന, ഹിമാചൽ പ്രദേശ് ഹൈക്കോടതികളിലും ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനീത് കോത്താരിയെയും, രാജസ്ഥാൻ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എം റഫീഖിനെയും, ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡിസി ചൗധരി, പഞ്ചാബ്, ഹരിയാന ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രാജീവ് ശർമയെയും നിയമിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top