കെഎസ്ഇബി ട്രൻസ്ഗ്രിഡ് നിർമാണത്തിൽ അഴിമതി; ആരോപണവുമായി ചെന്നിത്തല

കെഎസ്ഇബി ട്രൻസ്ഗ്രിഡ് നിർമാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിർമാണ ചുമതല ചീഫ് എഞ്ചിനീയർക്ക് നൽകിയതിൽ ഗൂഡാലോചനയുണ്ടെന്നും സ്‌റ്റെർലൈറ്റും ചീഫ് എഞ്ചിനിയറും തമ്മിലുള്ള ബന്ധം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
പ്രത്യേക നിരക്ക് ആരുടെ നിർദേശപ്രകാരമെന്ന് അറിയില്ലെന്നും നിരക്കിലെ 65 ശതമാനത്തിന്റെ വർധന കമ്പനിക്ക് ലാഭമുണ്ടാക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അംഗീകരിക്കുന്ന തരത്തിലാണ് കെഎസ്ഇബിയുടെ പ്രതികരണമെന്നും ചെന്നിത്തല പറയുന്നു.
Read Also : കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് കണക്ഷൻ; കെഫോൺ പദ്ധതിയുമായി കെഎസ്ഇബി
കിഫ്ബി വഴി ചെലവാക്കുന്ന ഫണ്ടിന് ഓഡിറ്റില്ലെന്നതാണ് അഴിമതിക്ക് കാരണം. തീവെട്ടിക്കൊള്ളയാണ് ഇതിന്റെ പേരിൽ നടന്നതെന്നും വൈദ്യുതി മന്ത്രിക്ക് ഇതിനെ കുറിച്ച് ഒരു കാര്യവും അറിയില്ലന്നൊണ് പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിന് പാർട്ടിക്ക് ഫണ്ടുണ്ടാക്കാൻ ആണ് പെരുമാറ്റ ചട്ടം നിലനിൽക്കുമ്പോൾ യോഗം ചേർന്ന് തീരുമാനമെടുത്തത്. കള്ളം കയ്യോടെ പിടിച്ചതിന്റെ വേവലാതിയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറയുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന് പാർട്ടിക്ക് ഫണ്ടുണാക്കാൻ ആണ് പെരുമാറ്റ ചട്ടം നിലനിൽക്കുമ്പോൾ യോഗം ചേർന്ന് തീരുമാനമെടുത്തത്. കള്ളം കയ്യോടെ പിടിച്ചതിന്റെ വേവലാതിയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറയുന്നു. ഭരണഘടനാനുസൃതമായ ഓഡിറ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്നും ചെന്നിത്തല ചോദിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here