എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; നാല് പേർ പിടിയിൽ

എലത്തൂരിലെ ഓട്ടോ ഡ്രൈവർ രാജേഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിൽ. സിഐടിയു പ്രവർത്തകരാണ് പിടിയിലായത്. അതേസമയം, രാജേഷിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരം അവസാനിച്ചു. ബിജെപി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന പൊലീസ് ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച രാജേഷിന്റെ മൃതദേഹവുമായി എലത്തൂർ പൊലീസ് സ്റ്റേഷന് മുൻപിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. കളക്ടറോ, കമ്മീഷണറോ സ്ഥലത്ത് എത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ഒരു മണിക്കൂർ നീണ്ട സമരം പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അവസാനിച്ചത്. ബിജെപിയുടെ ആവശ്യം പൊലീസ് അംഗീകരിച്ചതായി കെ സുരേന്ദ്രൻ പറഞ്ഞു.
Read Also: സിഐടിയു തൊഴിലാളികളുടെ മർദനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ തൊഴിലാളി മരിച്ചു
സമരം അവസാനിച്ച ശേഷം മൃതദേഹം വിലാപ യാത്രയായി വീട്ടിലെത്തിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here