വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടെന്ന് മുരളീധരൻ; പാർട്ടി ആവശ്യപ്പെട്ടാൽ എവിടെയും മത്സരിക്കുമെന്ന് പത്മജ

വട്ടിയൂർക്കാവ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ മുരളീധരനും പത്മജാ വേണുഗോപാലും തമ്മിൽ വാക്‌പോര്. വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടതില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. എന്നാൽ, പാർട്ടി ആവശ്യപ്പെട്ടാൽ വട്ടിയൂർക്കാവിലുൾപ്പെടെ എവിടെയും താൻ മത്സരിക്കുമെന്ന പ്രതികരണവുമായി പത്മജ രംഗത്തെത്തി.
വട്ടിയൂർക്കാവിലേക്ക് പാർട്ടിയുടെ സാധ്യതാ പട്ടികയിൽ പത്മജയും ഇടംനേടിയിരുന്നു. കെ മുരളീധരൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി സഹോദരിയായ പത്മജയെ രംഗത്തിറക്കുന്നതിന്റെ സാധ്യതകൾ പാർട്ടി ആലോചിക്കുന്നതിനിടെയാണ് പത്മജ മത്സരിക്കേണ്ടതില്ലെന്ന പ്രതികരണവുമായി കെ മുരളീധരൻ രംഗത്തെത്തിയത്.
കുടുംബാധിപത്യമെന്ന വിമർശനമുയർന്നേക്കാമെന്നതാണ് ഇതിന് കാരണമായി മുരളീധരൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കെ മുരളീധരന്റെ വാദം തളളിയ പത്മജ, വട്ടിയൂർക്കാവ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന എവിടെയും പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here