Advertisement

മരട് കേസ്; സർക്കാരിനായി ഹരീഷ് സാൽവെ ഹാജരാകും

September 23, 2019
Google News 0 minutes Read
Supreme Court favors Live Streaming Of Court Hearing

മരട് കേസിൽ സർക്കാരിനായി സുപ്രിംകോടതിയിൽ ഹരീഷ് സാൽവെ ഹാജരാകും. തുഷാർ മേത്ത പിന്മാറിയതിനെ തുടർന്നാണ് നീക്കം.

അതേസമയം, മരട് ഫഌറ്റ് കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രിംകോടതിയിൽ ഹാജരാകും. ഫഌറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കും. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

വിധി നടപ്പാക്കാൻ സാവകാശം നേടാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. വിഷയത്തിൽ ജസ്റ്റിസ് അരുൺ മിശ്ര എടുക്കുന്ന നിലപാട് നിർണായകമാകും. അതേസമയം, ഫഌറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹർജിയും കോടതി പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here