വെള്ളത്തിനടിയിൽവച്ച് വിവാഹാഭ്യർത്ഥന; കാമുകി സമ്മതം മൂളുന്നതിന് കാത്ത് നിൽക്കാതെ യുവാവ് മരണത്തിന് കീഴങ്ങി

വെള്ളത്തിനടിയിൽവച്ച് വിവാഹാഭ്യാർത്ഥന നടത്തിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. കാമുകി ‘യെസ്’ പറയുന്നത് കേൾക്കാൻ കാത്ത് നിൽക്കാതെയായിരുന്നു വെബർ മരിച്ചത്. ടാൻസാനിയയിലാണ് ഹൃദയത്തെ മുറിപ്പെടുത്തിയ ഈ സംഭവം നടന്നത്.

ടാൻസാനിയയിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണ് അമേരിക്കൻ സ്വദേശികളായ വെബറും കെനേഷയും. ടാൻസാനിയയിലെ പെമ്പ ദ്വീപിലെ മാന്റ റിസോർട്ടിൽ വെള്ളത്തിനടിയിൽ സബ്‌മെർജ്ഡ് ക്യാബിനിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവിടെവച്ചാണ് കെനേഷയ്ക്ക് സർപ്രൈസ് നൽകിക്കൊണ്ട് വെബർ വിവാഹാഭ്യർത്ഥന നടത്തുന്നത്. ഇവരുടെ മുറിയിലിരുന്നാൽ ഗ്ലാസിലൂടെ പുറത്ത് കണുന്നത് വെള്ളം മാത്രമാണ്. വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന രീതിയിലാണ് മുറി. അതുകൊണ്ട് തന്നെ ‘വിൽ യു മാരി മീ’ എന്നെഴുതിയ പേപ്പർ പ്ലാസ്റ്റിക്ക് കവറിലാക്കി മുറിക്ക് പുറത്ത് നീന്തിയെത്തിയായിരുന്നു വെബറിന്റെ വിവാഹാഭ്യർത്ഥന.

Read Alsoവിവാഹാഭ്യർത്ഥന നിരസിച്ചു; 45 കാരിയെ മകളുടെ മുന്നിൽവെച്ച് യുവാവ് കുത്തിക്കൊന്നു

‘നിന്നെ കുറിച്ച് എനിക്ക് എന്തൊക്കെ ഇഷ്ടമാണ് എന്നുള്ളത് പറയാൻ തക്ക സമയമത്രയും എനിക്ക് ശ്വസം പിടിച്ച് നിൽക്കാൻ സാധിക്കില്ല. പക്ഷേ, നിന്നിൽ എന്തൊക്കെ എനിക്ക് ഇഷ്ടമാണോ അതിനൊടെല്ലാം ഓരോ ദിവസവും ഇഷ്ടം കൂടി വരും.’ -ഇതായിരുന്നു പേപ്പറിലെ വാചകം. വെബർ ഇത് ഗ്ലാസ് ചുവരിന് പുറത്ത് നിന്ന് കാണിക്കുമ്പോൾ ചിരിച്ചുകൊണ്ട് കെനേഷ വെബറിനെ ക്യാമറയിൽ പകർത്തുകയായിരുന്നു. പേപ്പറിന്റെ മറുപുറത്താണ് ‘വിൽ യു മാരി മീ’ എന്ന് എഴുതിയിരുന്നത്. ഇതെഴുതിയ ഭാഗം കാണിച്ച് പോക്കറ്റിൽ നിന്നും കെനേഷയ്ക്ക് സമ്മാനിക്കാനുള്ള വിവാഹ മോതിരം പുറത്തെടുത്തപ്പോൾ കെനേഷ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

ഇതിന് ശേഷം വെബർ നീന്തി അകലേക്ക് പോയപ്പോൾ കെനേഷ അറിഞ്ഞിരുന്നില്ല തന്റെ പ്രാണൻ ഇനി ഒരിക്കലും തിരിച്ചെത്തില്ലെന്ന്. ശ്വാസം ലഭിക്കാതെ വെബർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തന്റെ ഉത്തരം പോലും കേൾക്കാതെയാണ് വെബർ യാത്രയായതെന്ന് കെനേഷ പറയുന്നു. ഒന്നല്ല, ഒരായിരം വട്ടം തനിക്ക് വെബറിനെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് കെനേഷ് വെബർ വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തമാണ് ദുരന്തത്തിൽ കലാശിച്ചതെന്നും കെനേഷ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top