വിവാഹാഭ്യർത്ഥന നിരസിച്ചു; 45 കാരിയെ മകളുടെ മുന്നിൽവെച്ച് യുവാവ് കുത്തിക്കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ചതിന് 45 കാരിയായ സ്ത്രീയെ യുവാവ് കുത്തിക്കൊന്നു. സ്ത്രീയുടെ മകളുടെ മുന്നിൽവെച്ചാണ് 27 കാരനായ യുവാവ് കൊലപാതകം നടത്തിയത്. ന്യൂഡെൽഹിയിലെ നൻഗ്ലോയിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
ഷൂ നിർമാണ സ്ഥാപനത്തിലെ ജോലിക്കാരിയായ മാധുരി(45)യാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ മധുബായി സ്വദേശിയും ഇവരോടൊപ്പം ഷൂ സ്ഥാപനത്തിൽ ജോലി ചെയ്യുകയുമായിരുന്ന ശ്യാം യാദവാണ് (27) പ്രതി.
Read More : ട്രിപ്പ് പോകാൻ വിസമ്മതിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു
കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്നുകാട്ടി സമീപിച്ച ശ്യാമിനെ വിവാഹിതയാണെന്ന് പറഞ്ഞു മാധുരി ഒഴിവാക്കിയിരുന്നു. എന്നാൽ, പിൻമാറാൻ ശ്യാമിന് ഉദ്ദേശ്യമില്ലെന്നു ബോധ്യപ്പെട്ടതോടെ ഇവർ ജോലി ഉപേക്ഷിച്ചു. പിന്നീട് മാധുരിയെ പിന്തുടർന്ന പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Read More : ഭാര്യയെ വെട്ടിനുറുക്കി കുപ്പത്തൊട്ടിയിൽ തള്ളി; സംവിധായകൻ അറസ്റ്റിൽ
കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൻഗ്ലോയിയിലെ ശിവ് പാർക്കിൽനിന്ന് പിടികൂടിയ പ്രതിയിൽ നിന്ന് കൃത്യം നടത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. ഡൽഹിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നു പോലീസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here