മരട് വിഷയം; അനധികൃത നിർമാണത്തിലേക്ക് നയിച്ച സാഹചര്യങ്ങളാണ് പരിശോധിക്കേണ്ടതെന്ന് എംഎം മണി

മരട് വിഷയത്തിൽ അനധികൃത നിർമാണത്തിലേക്ക് നയിച്ച സാഹചര്യങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മന്ത്രി എംഎം മണി. ഫ്‌ലാറ്റ് നിർമാണത്തിൽ കാശ് കിട്ടിയത് ആർക്കാണെന്ന് കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. മരടിൽ രാഷ്ട്രീയ പാർട്ടികൾ അനുതാപപൂർവമായ നിലപാട് എടുത്തിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തിൽ സുപ്രിംകോടതിയിൽ ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ മുഴുവൻ പരിസ്ഥിതി മേഖലകളിലും സർവേ നടത്തണമെന്നും സർക്കാർ തീരദേശ നിയമം ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുകയും എന്നിട്ട് അവരെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് സുപ്രിംകോടതി പറഞ്ഞു. മരടിലെ 350 ഓളം കുടുംബംഗങ്ങൾക്കും അവിടെ താമസിച്ചാൽ ജീവന് ഭീഷണിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here