മരണവീട്ടിലേക്ക് റീത്തുമായി വന്ന വിദ്യാർത്ഥി റോഡപകടത്തിൽ മരിച്ചു

kollam jeep and tipper accident killed two

മരണ വീട്ടിലേക്ക് റീത്തുമായി വന്ന വിദ്യാർത്ഥിക്ക് റോഡപകടത്തിൽ ദാരുണാന്ത്യം. കൊല്ലം വെള്ളിമൺ ഇടവട്ടത്താണ് സംഭവം. സജീഷ് കുമാറിന്റെ മകൻ യദുകൃഷ്ണനാണ് മരിച്ചത്. പോളിടെക്‌നിക് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു യദു.

ഇന്നലെ ഉച്ചയോടെയാണ് അപകടം. ഒഴിവ് സമയത്ത് പൂക്കടയിൽ സഹായിയായി യദു ജോലി നോക്കിയിരുന്നു. ഇവിടെ നിന്നും മരണ വീട്ടിലേക്ക് റീത്തുമായി ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന സ്‌കൂട്ടർ ഇടറോഡിലേക്ക് തിരിയുന്നത് കണ്ട് ബ്രേക്ക് ചെയ്ത യദുവിന്റെ ബൈക്കിന് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യദുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

യദുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പൂക്കട ഉടമയുടെ മകൻ പതിമൂന്ന് വയസുകാരനായ അജസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top