Advertisement

കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് മന്ത്രി ഇപി ജയരാജൻ

September 24, 2019
Google News 0 minutes Read

കേരളത്തിലേക്കു കൂടുതൽ വ്യാവസായങ്ങളെ ആകർഷിക്കുന്നതിന് വ്യവസായനുകൂല സാഹചര്യം ഒരുക്കുന്നതിനുള്ള ആത്മാർഥമായ ശ്രമത്തിലാണ് സർക്കാർ എന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വ്യവസായ വകുപ്പ് മന്ത്രിക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനും നല്ല വ്യവസായന്തരീക്ഷംഷം ഉണ്ടാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രത്തി ഇപി ജയരാജൻ പറഞ്ഞു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് എല്ലാ പ്രവാസികൾക്കും നിക്ഷേപം നടത്താവുന്ന തരത്തിലുള്ള പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും വ്യവസായം തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ മൂന്നു വർഷം കൊണ്ട് ലൈസൻസ് നടപടികൾ പൂർത്തിയാക്കിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. അതിവേഗതയിൽ പാത, ഹൈടെക് റോഡുകൾ, സ്‌കൂളുകൾ, ആതുരാലയങ്ങൾ തുടങ്ങിയ സംസ്ഥാന വികസനത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി ജയരാജൻ അറിയിച്ചു.

കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താനായി അടുത്തമാസം നാലിന് ദുബായിൽ നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നുണ്ടെന്നും നിക്ഷേപത്തിനായി ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലായിരിക്കും സംഗമം നടക്കുകയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. പ്രസിഡന്റ് എകെ ബീരാൻകുട്ടി, കേരള സോഷ്യൽ സെന്റർ ആക്ടിങ് ജനറൽ സെക്രട്ടറി നിർമൽ തോമസ്, ശക്തി പ്രസിഡന്റ് അൻസാരി, പത്മനാഭൻ, നോർക്ക ഡയറക്ടർ എവി മുസ്തഫ, തുടങ്ങിയർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here