‘പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച നേതാവിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും’; ഇപി ജയരാജൻ

വിഎസ് അച്യുതാനന്ദന്റെ വേർപാട് വലിയൊരു അകൽച്ച ഉണ്ടാക്കുമെന്ന് ഇപി ജയരാജൻ. വിപ്ലവ പ്രസ്ഥാനത്തിനുണ്ടായ നഷ്ടാമാണ് താൻ ആലോചിക്കുന്നത്. സമരം കത്തി ജ്വലിച്ച് നിന്ന് ഈ പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച ഒരു നേതാവിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാകും. അതാണ് ഇപ്പോൾ തോന്നിക്കൊണ്ടിരിക്കുന്നതെന്ന് ഇപി ജയരാജൻ.
1970 മുതൽ മാടായി മണ്ഡലം തിരഞ്ഞെടുപ്പിന്റെ കാലം മുതൽ വിഎസുമായി അടുത്തുപ്രവർത്തിക്കുന്നയാളായിരുന്നു താനെന്ന് ഇപി ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്ത് ദർബാർ ഹാളിൽ പൊതുദർശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇപി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
Read Also: വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ; സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും
ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടിൽ സംസ്‌കാരം നടത്തും.
Story Highlights : EP Jayarajan condoles the demise of VS Achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here