ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനതിരെ പീഡന പരാതി നൽകിയ നിയമ വിദ്യാർത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ചോദ്യം ചെയ്യുന്നതിനായി ഉത്തർപ്രദേശ് പൊലീസാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.
ചിന്മയാനന്ദ് നൽകിയ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സമർപ്പിക്കുന്നതിന് ഷാജഹാൻപുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. വാഹനം തടഞ്ഞു നിർത്തി പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജി കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
Read Also: ബലാത്സംഗക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ
ദിവസങ്ങൾക്ക് മുൻപാണ് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദനെതിരെ 43 ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് വിദ്യാർത്ഥിനി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജഹാൻപൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാന്ദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here