Advertisement

പുറത്തേക്കൊഴുകുന്ന സ്ക്രീനുള്ള ടിവിയുമായി ഷവോമി

September 25, 2019
Google News 1 minute Read

ഷവോമിയുടെ ബെസെൽ കുറവുള്ള ടിവിയായ’എംഐ ഫുൾസ്‌ക്രീൻ ടിവി പ്രോ’ ചൈനീസ് വിപണിയിലിറങ്ങി. ഈ സീരിസ് മൂന്ന് വലിപ്പത്തിലാണിറങ്ങുന്നത്. 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് സൈസുകളിലാണ് ടിവികൾ പുറത്തേക്കിറക്കുന്നത്. 1499 യുവാൻ മുതലാണ് വില.

ഈ സീരിസിന്റെ പ്രധാന പ്രത്യേകത ബെസൽ കുറഞ്ഞ ഡിസൈനാണ്. അത് കാരണം സ്‌ക്രീൻ പുറത്തേക്കൊഴുകുന്ന പോലെ തോന്നും. മെലിഞ്ഞ അല്ലെങ്കിൽ ഇടുങ്ങിയ ബെസലുള്ള ടിവി ഷവോമി അവതരിപ്പിക്കുന്നത് ആദ്യമായാണ്. മികച്ച ഒരു ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനി പറയുന്നു.
‘ഫുൾസ്‌ക്രീൻ ടിവി പ്രോ’ സീരിസിൽ അലുമിനിയം അലോയ് ഫ്രെയിം ആണുള്ളത്. 3 ഡി കാർബൺ ഫൈബർ ഉപയോഗിച്ചാണ് പിൻ പാനലുണ്ടാക്കിയിരിക്കുന്നത്. ഏത് കോണിൽ നിന്ന് നോക്കിയാലും ടിവി ഭംഗിയുള്ളതായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഫുൾസ്‌ക്രീൻ ടിവി പ്രോ സീരിസിന് 8 കെ വീഡിയോ ഉള്ളടക്കം സ്ട്രീം ചെയ്യാൻ കഴിയും. ചൈനയിൽ 8 കെ പ്ലേബാക്ക് പുറത്തിറത്തിറക്കുന്ന ആദ്യ കമ്പനിയാണ് ഷവോമിയെന്ന് കമ്പനി ലോഞ്ചിങ് ഇവന്റിൽ പറഞ്ഞു. പുതിയ എംഐ ടിവികൾക്കായി അംലോജിക് ടി 972 വികസിപ്പിക്കുന്നതിന് ഷവോമി അംലോജിക്കുമായി സഹകരിക്കുന്നുന്നുണ്ട്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് ടിവികൾ വരുന്നത്.
43 ഇഞ്ചിന് 1499 യുവാനും 55 ഇഞ്ചിന് 2399 യുവാനും 65 ഇഞ്ചിന് 3399 യുവാനുമാണ് വില. ചൈനയിൽ മൂന്ന് ടിവികളും വിൽപ്പനക്കുണ്ട്. ഇന്ത്യയിലെ വിൽപ്പനയെക്കുറിച്ച് അറിവായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here