കർണാടകയിലെ കോൺഗ്രസ്, ജെഡിഎസ് വിമതർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന സ്പീക്കർ സുപ്രീംകോടതിയിൽ

കർണാടകയിലെ കോൺഗ്രസ്, ജെഡിഎസ് വിമതർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസമില്ലെന്ന് സ്പീക്കർ സുപ്രിംകോടതിയിൽ. എംഎൽഎമാർ സ്വമേധയാ രാജി സമർപ്പിച്ചാൽ സ്വീകരിക്കുകയാണ് വേണ്ടതെന്നും സ്പീക്കർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കിയ നടപടിക്കെതിരെ പതിനഞ്ച് വിമതരും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പാർട്ടി മാറുന്നത് കൂറുമാറ്റമാണ്. എംഎൽഎ സ്ഥാനം രാജിവച്ച ശേഷം പാർട്ടി മാറുന്നത് കൂറുമാറ്റമല്ലെന്നും കർണാടക സ്പീക്കർ നിലപാടെടുത്തു. എംഎൽഎമാരുടെ രാജി, അയോഗ്യത തുടങ്ങിയ കാര്യങ്ങളിൽ സുപ്രിംകോടതി മാർഗരേഖ പുറത്തിറക്കണമെന്ന സ്പീക്കറുടെ ആവശ്യം തള്ളി. സ്പീക്കർ ഭരണഘടനാപദവി വഹിക്കുന്ന ആളാണെന്ന് ജസ്റ്റിസ് എൻവി രമണ നിരീക്ഷിച്ചു. അതേ സമയം, ഹർജി തീർപ്പാകുന്നത് വരെ ഉപതെരഞ്ഞെടുപ്പ് നീട്ടിവക്കണമെന്ന് വിമതർ കോടതിയോട് ആവശ്യപ്പെട്ടു. വിഷയത്തിൽ നാളെയും വാദം തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here