മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീൻ

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി എംസി ഖമറുദ്ദീനെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. തെരഞ്ഞെടുപ്പ് മേൽനോട്ട ചുമതല പികെ കുഞ്ഞാലിക്കുട്ടിക്കാണ്.
നിലവിൽ കാസർഗോഡ് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റാണ് എംസി ഖമറുദ്ദീൻ. മുൻപ് ഖമറുദ്ദീന്റെ പേര് സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും യൂത്ത്‌ലീഗ് ഭാരവാഹികൾ ഇതിനെ പരസ്യമായി എതിർത്തിരുന്നു.
ഖമറുദ്ദീനെ കൂടാതെ സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നത് യൂത്ത്‌ലീഗ് നേതാവ് എകെഎം അഷ്‌റഫായിരുന്നു. എന്നാൽ, മഞ്ചേശ്വരത്തെ ന്യൂനപക്ഷങ്ങൾക്കിടയിലുള്ള എംസി ഖമറുദ്ദീന്റെ സ്വാധീനം കണക്കിലെടുത്ത് യൂത്ത് ലീഗ് ഭാരവാഹികളുമായുള്ള ചർച്ചയ്‌ക്കൊടുവിൽ ഖമറുദ്ദീന്റെ പേര് സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here