മഞ്ചേശ്വരത്ത് പ്രചരണ പ്രവർത്തനങ്ങൾ ഊർജിതം; എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങി

മഞ്ചേശ്വരത്ത് പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങി. എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങി. ആദ്യ ദിന പ്രചാരണ പരിപാടികളിൽ തന്നെ ഉറച്ച വിജയ പ്രതീക്ഷയാണ് ഇരു സ്ഥാനാർത്ഥികളും പങ്ക് വെക്കുന്നത്.

മത നേതാക്കളെയും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീൻ. മഞ്ചേശ്വരത്തെ കുമ്പിൽ തങ്ങളെ സന്ദർശിച്ച എംസി ഖമറുദ്ദീൻ, പഞ്ചായത്തുകളിൽ പ്രചരണം നടത്തും. തെരഞ്ഞെടുപ്പിൽ ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്ന് എംസി ഖമറുദ്ദീൻ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നയുടൻ എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റൈ മണ്ഡലത്തിൽ സജീവ പ്രചാരണത്തിനിറങ്ങി. ജന്മനാട്ടിൽ നിന്നായിരുന്നു തുടക്കം. പുത്തിഗൈ പഞ്ചായത്തിലെ ബാഡൂരിൽ ശങ്കർ റൈയ്ക്ക വൻ സ്വീകരണമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി വരുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ് മഞ്ചേശ്വരത്ത്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top