Advertisement

കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം

September 26, 2019
0 minutes Read

കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രദേശിക നേതൃത്വം. റോബിൻ പീറ്ററിനു പകരം മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കുകയാണെങ്കിൽ തങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ്‌ പ്രാദേശിക നേതൃത്വം.

സ്ഥാനാർത്ഥി നിർണയത്തിൽ കോന്നിയിലെ സമുദായ സമവാക്യങ്ങൾ കണക്കിലെടുക്കണമെന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട് പരിഗണിച്ചാണ് സംസ്ഥാന നേതൃത്വം അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററിനു പകരം മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത്.

അതേ സമയം, ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തു വന്നു. മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതൃത്വം ഇന്നലെ അടൂർ പ്രകാശുമായി ചർച്ച നടത്തിയെങ്കിലും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായില്ല. റോബിൻ പീറ്ററനെയടക്കം കെപിസിസി അസ്ഥാനത്തേക്കു വിളിപ്പിച്ച് അനുനയ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പ്രതിഷേധവുമായി പ്രാദേശിക നേതൃത്വം രംഗത്തു വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top