പിറവം പള്ളി തർക്കം; പള്ളിയിലെ യാക്കോബായ വിശ്വാസികളെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കാൻ ഹൈക്കോടതി ഉത്തരവ്

പിറവം പള്ളിയിലെ യാക്കോബായ വിശ്വാസികളെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കാൻ ഹൈക്കോടതി ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് മുമ്പ് പൊലീസിനോട് നടപടിയുടെ വിശദാംശങ്ങൾ അറിയിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സുപ്രിംകോടതി വിധി നടപ്പാക്കാൻ സർക്കാരിനും കോടതിക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ഓർമ്മപ്പെടുത്തി.
അൽപ്പം മുമ്പാണ് പള്ളിക്കകത്തുള്ള യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കാൻ കോടതി ഉത്തരവിടുന്നത്. ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ പ്രാർത്ഥനയുമായി യാക്കോബായ വിശ്വാസികൾ പള്ളിക്കകത്ത് സംഘടിച്ചിരിക്കുകയാണ്. പുറത്ത് ഓർത്തഡോക്‌സ് വിഭാഗവും ഇതേ നിലപാടിൽ തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here