Advertisement

പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കരുത്; ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിച്ചതിനെതിരെ ഹൈക്കോടതി

September 26, 2019
Google News 0 minutes Read

കെഎസ്ആർടിസിയിൽ ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിക്കരുതെന്ന് ഹൈക്കോടതി. പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിച്ചതാണ് കോടതി തടഞ്ഞത്. ജൂലൈ ഒന്നിന് ശേഷം കെഎസ്ആർടിസിയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരെ പിരിച്ചുവിടാനാണ് ഉത്തരവ്.

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. കഴിഞ്ഞ ഏപ്രിൽ 30ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിച്ചതാണ് കോടതി തടഞ്ഞത്. ജൂലൈ ഒന്നിന് ശേഷം കെഎസ്ആർടിസിയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ സ്ഥിരം നിയമനം നൽകുന്നത് കെഎസ്ആർടിസിക്ക് വൻ ബാധ്യതയുണ്ടാക്കുമെന്ന് കെഎസ്ആർടിസി വാദിച്ചു. എന്നാൽ ഹർജി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

നേരത്തെ ഹൈക്കോടതി ഉത്തരവനുസരിച്ച് 2107 എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നു. തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്. പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാർക്ക് പിന്നാലെയാണ് എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here