എംഎസ്കെ പ്രസാദ് പുറത്തേക്ക്; മുഖ്യ സെലക്ടറായി ലക്ഷ്മൺ ശിവരാമകൃഷ്ണൻ

ഇന്ത്യയുടെ മുഖ്യ സെലക്ടറായ എംഎസ്കെ പ്രസാദ് പുറത്തേക്ക്. അടുത്ത മാസം കരാർ അവസാനിക്കാനിരിക്കെ അദ്ദേഹത്തിന് ഇനി അവസരം നൽകില്ലെന്നാണ് സൂചന. കരാർ പുതുക്കില്ലെന്നും പ്രസാദിനു പകരം മുൻ ദേശീയ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ മുഖ്യ സെലക്ടറായി എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലക്ഷ്മൺ ശിവരാമകൃഷ്ണനൊപ്പം മറ്റു മുൻ ദേശീയ താരങ്ങളെയും മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബിസിസിഐ പലരോടും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണനാണ് കൂടുതൽ സാധ്യതയെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്കായി ഒന്‍പത് ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ച താരമായ ശിവരാമകൃഷ്ണന്‍ പിന്നീട് കമന്ററി ബോക്‌സുകളിലെ സജീവ സാന്നിധ്യമായി. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ക്രിക്കറ്റ് ആരാധകർക്കും അദ്ദേഹത്തെ പരിചയമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top