ഇന്ത്യയിലെ സംവിധായകർ മമ്മുക്കയുടെ ഡേറ്റിനായി ക്യൂ ആണെന്ന് പിഷാരടി; തള്ളിത്തള്ളി ഫോൺ താഴെയിടുമോ എന്ന് മമ്മൂട്ടി: വീഡിയോ

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ഗാനഗന്ധർവൻ നാളെ തീയറ്ററുകളിൽ എത്തുകയാണ്. നടൻ മമ്മൂട്ടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സലിം കുമാർ, മനോജ് കെ ജയൻ, മുകേഷ്, ഇന്നസെൻ്റ്, വന്ദിത മനോഹരൻ, ആര്യ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ വേഷമിടും.

ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രമേഷ് പിഷാരടിയും ചേർന്ന് ഒരു ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിലെ പിഷാരടിയുടെ ‘തള്ളി’ന് മമ്മൂട്ടി നൽകിയ മറുപടി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. രാജ്യത്തെമ്പാടുമുള്ള സംവിധായകർ മമ്മൂട്ടിയുടെ ഡേറ്റിനായി ക്യൂ നിൽക്കുകയാണെന്നും ആ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച് സിനിമ സംവിധാനം ചെയ്യാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു പിഷാരടിയുടെ പ്രസ്താവന. ഇതിന് ‘തള്ളിത്തള്ളി ഫോൺ താഴെയിടരുത്’ എന്ന് മറുപടി നൽകിയ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലെ സന്തോഷവും പങ്കു വെച്ചു.

താൻ ആദ്യമായാണ് ഇത്തരം ഒരു ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതെന്ന രഹസ്യവും മമ്മൂട്ടി വീഡിയോയിലൂടെ പുറത്തു വിട്ടു. ഒട്ടേറെ രാജ്യങ്ങളിൽ സ്റ്റേജ് ഷോകളുമായി ചെന്നിട്ടുള്ളതു കൊണ്ട് രമേഷ് പിഷാരടിക്ക് ഇതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടാവുമെന്നും സിനിമ നന്നാവുമെന്നാണ് പ്രതീക്ഷയെന്നും മമ്മൂട്ടി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top