മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; കുഞ്ഞമ്പുവല്ല, സിപിഐഎം സ്ഥാനാർത്ഥിയാവുക ശങ്കർ റൈ

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി എത്തുന്നത് ശങ്കർ റൈ. നേരത്തെ സിഎച്ച് കുഞ്ഞമ്പു സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാർത്ഥിയായി ശങ്കർ റൈയുടെ പേര് പ്രഖ്യാപിച്ചത്.
സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കർ റൈ. ഭാഷാ ന്യൂനപക്ഷ പ്രാതിനിധ്യം പരിഗണിച്ചുകൊണ്ടാണ് ശങ്കർ റൈയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രാദേശിക ബന്ധങ്ങളും അനുകൂല ഘടകമായി.
Read Also : മേയർ ‘ബ്രോ’ വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി
ഇതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തേയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. മഞ്ചേശ്വരത്ത് എം ശങ്കർ റൈയും, അരൂരിൽ മനു സി പുളിക്കലും, എറണാകുളത്ത് മനു റോയിയും, കോന്നിയിൽ കെയു ജനീഷും, വട്ടിയൂർക്കാവിൽ വികെ പ്രശാന്തുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here