24 മണിക്കൂറും തോക്ക് വഹിച്ച ഗാർഡുകൾ സുരക്ഷ നൽകുന്ന ഒരു ആന; കൗതുകം

ഇരുപത്തിനാല് മണിക്കൂറും തോക്ക് വഹിച്ച ഗാർഡുകൾ സുരക്ഷ നൽകുന്ന ഒരു ആന. ശ്രീലങ്കയിലാണ് 65 വയസ് പ്രായമുള്ള ഈ കൊമ്പനുള്ളത്. 3.2 മീറ്ററാണ് ഉയരം. ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള നടുങ്ങാമുവ രാജ എന്ന ആനക്ക് സർക്കാരാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി പൊതു നിരത്തിൽ ആനയെ ഇറക്കുമ്പോഴൊക്കെ തോക്കേന്തിയ പട്ടാളക്കാർ ഒപ്പമുണ്ടാകും. രണ്ട് ആന പാപ്പാൻന്മാർക്ക് പുറമേയാണിത്. 2015ൽ ആനയുടെ തൊട്ടടുത്ത് ഒരു ബൈക്ക് അപകടം നടന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആനയുടെ സുരക്ഷ ശക്തമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

25 മുതൽ 30 കിലോമീറ്റർ രാജ ദിവസവും നടക്കാറുണ്ട്. കാണ്ടിയിലെ കുന്നിൻമുകളിലുള്ള റിസോർട്ടിലെ എസാല ഉത്സവത്തിന്റെ ഭാഗമായി രാജ 90 കിലോമീറ്റർ നടക്കാറുണ്ട്. ബുദ്ധന്റെ തിരുശേഷിപ്പുകൾ വഹിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില ആനകളിൽ ഒന്നാണ് രാജ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top