റോങ് സൈഡിൽ വന്ന ബസിന് സൈഡ് കൊടുക്കാതെ യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എതിർ ദിശയിൽ, റോങ് സൈഡ് വന്ന കെഎസ്ആർടിസി ബസിന് സൈഡ് നൽകാതെ യുവതി. വീഡിയോ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.
പെരുമ്പാവൂർ ഇരിങ്ങോൽകാവ് സ്വദേശി സൂര്യ മനീഷ് തന്റെ വീട്ടിലേക്ക് പോകും വഴി, എതിർ ദിശയിൽ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോഴാണ് കെഎസ്ആർടിസി ഓവർ ടേക്ക് ചെയ്ത് സൂര്യയുടെ വാഹനത്തിനു നേരെ വരുന്നത്. എന്നാൽ, സൂര്യ തന്റെ വാഹനം പിന്നോട്ടെടുക്കാൻ തയാറാവാതെ സൈഡ് തെറ്റിച്ചു വന്ന കെഎസ്ആർടിസി ഡ്രൈവർ വാഹനം മാറ്റി എടുക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
പെരുമ്പാവൂർ കെഎസ്ആർടിസിയിലേക്ക് കയറുന്ന വഴിയായതുകൊണ്ട് തന്നെ റോഡിൽ നല്ല തിരക്കാണ് അവുഭവപ്പെടുന്നത്. റോഡിന്റെ ഒരു വശത്ത് ഓട്ടോ സ്റ്റാൻഡും മറ്റെ വശത്ത് കാർ പാർക്കിങും കാൽ നടക്കാർക്കും ഇരു ചക്രവാഹനയാത്രക്കാർക്കും നല്ല ബുദ്ധിമുട്ടുണ്ട് സൃഷ്ടിക്കാറുണ്ടെന്നും സൂര്യ ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here