മുത്തോലിയിൽ മാണി സി കാപ്പന്റെ ലീഡ് നില കുറയുന്നു

മുത്തോലിയിലെ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ മാണി സി കാപ്പന്റെ ലീഡ് നില കുറയുന്നു. നിലവിൽ 3724 വോട്ടുകൾക്കാണ് മാണി സി കാപ്പൻ മുന്നിലുള്ളത്. 834 വോട്ടുകളുടെ കുറവാണ് ഇപ്പോൾ മാണി സി കാപ്പനുള്ളത്.
എന്നാൽ, മുത്തോലിയിൽ ലീഡ് നില കുറയുമെന്നുള്ളത് മാണി സി കാപ്പൻ പ്രവചിച്ചിരുന്നു. മാത്രമല്ല, നേരിയ ലീഡ് നില മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിനുള്ളത്. ബിജെപി സ്ഥാനാർത്ഥി എൻ ഹരിയെ പാലായുടെ തെരഞ്ഞെടുപ്പ് ചിത്രത്തിലെവിടെയും കാണാൻ കഴിയുന്നില്ല.
ഒൻപതാം റൗഡ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് പലായിൽ ഉണ്ടായിരുന്ന സമഗ്രാധിപത്യം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പാലാ നഗരസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പാലാ നഗര സഭ, എലിക്കുളം, കൊഴുവനാൽ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണിത്തുടങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here