Advertisement

ബിഡിജെഎസ് ഇല്ല; എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി

September 27, 2019
Google News 0 minutes Read

ബിഡിജെഎസ് ഇല്ലാതെ എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെയും കോന്നിയിൽ സുരേന്ദ്രനും മത്സരിപ്പിക്കാനാണ് തീരുമാനം. അരൂരിൽ യുവമോർച്ച അധ്യക്ഷൻ പ്രകാശ് ബാബുവിന്റെ പേരാണ് നിർദേശിച്ചിട്ടുള്ളത്.

ബിജെപി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് അയച്ച പട്ടികയിൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്റെ പേരാണുള്ളത്. കുമ്മനം സമ്മതം മൂളിയിട്ടില്ലെങ്കിലും ആർഎസ്എസ് ഇടപെടലിലൂടെ അദ്ദേഹത്തെ മത്സരരംഗത്തിറക്കാമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. കോന്നിയിൽ മത്സരിക്കാൻ കെ സുരേന്ദ്രന് മേൽ സമ്മർദം തുടരുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് സുരേന്ദ്രനിലേക്ക് കാര്യങ്ങളെത്തിച്ചത്. അതേ സമയം, അരൂരിൽ ബിഡിജെഎസ് മത്സരിക്കാൻ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെയാണ് ഇവിടേക്ക് നിർദേശിച്ചിട്ടുള്ളത്.

എറണാകുളത്തും മഞ്ചേശ്വരത്തും പ്രാദേശിക നേതാക്കളെയാണ് ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. സിജി രാജഗോപാൽ, പത്മജ എസ് മേനോൻ എന്നിവരാണ് എറണാകുളം പട്ടികയിൽ. മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാർ, കെ ശ്രീകാന്ത് എന്നിങ്ങനെയാണ് നിർദേശിക്കപ്പെട്ട പേരുകൾ. പട്ടിക വിലയിരുത്തി സ്ഥാനാർത്ഥി പ്രഖ്യാപനം ഡൽഹിയിൽ നിന്നുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here