Advertisement

‘വാർത്ത തെറ്റ്’; പാലക്കാട്ടെ ബ്രൂവറി നിർമ്മാണം അനുവദിക്കില്ല, തുഷാർ വെള്ളാപ്പള്ളി

February 1, 2025
Google News 2 minutes Read
thushar velappally

പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാലക്കാട് ജനതയ്‌ക്കെതിരായ മദ്യ നിർമ്മാണശാലക്കെതിരാണ് ബിഡിജെഎസെന്നും ബ്രൂവറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എൻഡിഎയിൽ നിന്ന് ബിഡിജെഎസ് പുറത്തുപോകുമെന്ന വാർത്ത വെറുംപുകയാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

Read Also: മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

കോട്ടയത്ത് പ്രമേയം അവതരിപ്പിച്ചു എന്നത് അവാസ്തവം. അഭിപ്രായങ്ങൾ ഉയർന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുവോ മിത്രമോ ഇല്ലെന്നും കേരളത്തിൽ എൻഡിഎ ഒന്നുമല്ലാത്ത സമയത്ത് അവർക്കൊപ്പം കൂടിയതാണ് ബിഡിജെഎസ് എന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അന്ന് അവർക്ക് ആറു ശതമാനമായിരുന്നു വോട്ടുണ്ടായിരുന്നത്. പിന്നീടത് 16 ശതമാനമായി വർധിച്ചു. ഇപ്പോഴത് 22 ശതമാനം വോട്ടായി.

എല്ലാ മണ്ഡലങ്ങളിലും ബിഡിജെഎസിന് സ്വാധീനമുണ്ട്. മുന്നണി മാറ്റം ഇന്ന് ചർച്ചയായില്ല, കൂടുതൽ സ്ഥാനങ്ങൾ വേണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും പാർട്ടിക്ക് നല്ല ക്ഷമയുണ്ടെന്നും തുഷാർ പറഞ്ഞു.

Story Highlights : Construction of brewery in Palakkad will not be allowed, Thushar Vellappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here