ആഴ്ചയുടെ അവസാനം സെൻസെക്‌സ് 104 പോയന്റ് നേട്ടത്തിൽ വ്യാപാരം പുരോഗമിക്കുന്നു

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് സെൻസെക്‌സ് 104 പോയന്റ് ഉയർന്ന് 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയർന്ന് 11587ലുമാണ് വ്യാപാരം പുരോഗമിക്കുന്നു.

അതേ സമയം, ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ് തുടരുന്നത്.

ഐടിസി, എൻടിപിസി, എസ്ബിഐ, ഐഒസി, എച്ച്‌സിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യുപിഎൽ, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.  എന്നാൽ, ഐടി, എഫ്എംസിജി ഓഹരികളാണ് നേട്ടത്തിൽ. വാഹനം, ബാങ്ക്, ലോഹം, ഇൻഫ്ര ഓഹരികൾ നഷ്ടത്തിലുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top