Advertisement

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ; മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്‌ഐ

September 27, 2019
0 minutes Read

ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം കെഎസ്‌യു മത്സര രംഗത്തെത്തിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എസ്എഫ്‌ഐ തൂത്തുവാരി. ചെയർമാൻ, വൈസ് ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറി, ആർട്ട്‌സ് ക്ലബ് സെക്രട്ടറി, യുയുസി എന്നീ സീറ്റുകളിലേക്കാണ് മത്സരം നടന്നത്.

എഐഎസ്എഫ് രണ്ട് സീറ്റുകളിലേക്കും മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. എസ്എഫ്‌ഐയുടെ
ജോബിൻ ജോസ് ചെയർമാനായും, ആര്യാ ചന്ദ്രൻ വൈസ് ചെയർപേഴ്‌സണായും, അക്ബർഷാ ജനറൽ സെക്രട്ടറിയായും, സച്ചു രാജപ്പൻ ആർട്ട്‌സ് ക്ലബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

പരാജയപ്പെട്ടെങ്കിലും കെഎസ്‌യു സ്ഥാനാർത്ഥികൾ നേടിയ വോട്ടെണ്ണം എസ്എഫ്‌ഐ കോട്ടയിൽ ഞെട്ടലുണ്ടാക്കി. സംഘർഷ സാധ്യതയെ തുടർന്ന് കനത്ത പൊലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ നേതാക്കൾ കുത്തിയ സംഭവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിഷയങ്ങൾക്കൊടുവിലാണ് പതിറ്റാണ്ടുകൾക്ക് ശേഷം കെഎസ്‌യു യൂണിവേഴ്‌സിറ്റി കോളജിൽ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതും തെരഞ്ഞെടുപ്പിൽ മത്സരിച്ചതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top