അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

അഴിമതിക്കാരായ ഉദ്യോസ്ഥർക്കെതിരെ നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. അഴിമതി നിയന്ത്രിക്കാൻ ഫണ്ടമെന്റൽ റൂൾ 56 (ജെ)യുടെ ഉപയോഗം ശക്തമാക്കാനാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് പേഴ്‌സണൽ മന്ത്രാലയത്തിന്റെ ഇടപെടൽ. നിയമ പുസ്തകത്തിൽ ഉറങ്ങിയ ഫണ്ടമെന്റൽ റൂൾ 56(ജെ) പൊടിതട്ടി എടുത്ത് ഉപയോഗിക്കാനാണ് ശ്രമം. ഇതനുസരിച്ച്, ആഭ്യന്തര അന്വേഷണ സമിതികൾ അഴിമതിക്കാർ എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, സ്വയം പിരിഞ്ഞ്
പോകാനുള്ള അവസരം നൽകുകയും അതിന് തയ്യാറാകാത്തവരെ പിരിച്ച് വിടാനും തീരുമാനമായിട്ടുണ്ട്. നിലവിൽ വിജിലൻസ് തയാറാക്കി നൽകിയ പട്ടിക അനുസരിച്ച് 15 ഉന്നത ഉദ്യോഗസ്ഥരോട് നിർബന്ധിതമായി പിരിഞ്ഞ് പോകാൻ നിർദേശിച്ചിട്ടുണ്ട്.
മറ്റ് വകുപ്പുകളിലെ നടപടികളും സമയബന്ധിതമായി പൂർത്തി ആക്കും എന്നാണ് പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിലപാട്. കേസുകളിൽ നിന്ന് രക്ഷപ്പെട്ടാലും അഴിമതികാരാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടാൽ പൊതുജന താത്പര്യാർത്ഥം ഏത് ഉദ്യോഗസ്ഥനെയും സർക്കാരിന് ഫണ്ടമെന്റൽ റൂൾ 15(ജെ) ഉപയോഗിച്ച് പിരിച്ച് വിടാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here