അണ്ടർ 18 സാഫ് കപ്പ്; ഇന്ത്യ ഫൈനലിൽ

അണ്ടർ 18 സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ. സെമിഫൈനലിൽ മാൽദീവ്സിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യ കലാശപ്പോരിന് അർഹത നേടിയത്.

ആദ്യ പകുതിയിൽ രണ്ട് ഗോൾ നേടിയ ഇന്ത്യ രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടി അടിച്ചു. നരേന്ദർ ഗലോട്ടും മലയാളി താരം മുഹമ്മദ് റാഫിയും ആദ്യ പകുതിയിൽ ഗോൾ നേടിയപ്പോൾ മൻവീർ സിങ്, നിന്തോയ് എന്നിവരാണ് രണ്ടാം പകുതിയിൽ ഗോൾ വല കുലുക്കിയത്.

ഫൈനലിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം സമനില ആയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top