Advertisement

ഹോർഡിംഗ് മറിഞ്ഞ് യുവതി മരിച്ച സംഭവം; എഡിഎംകെ നേതാവ് റിമാൻഡിൽ

September 29, 2019
0 minutes Read

വഴിയരികിൽ സ്ഥാപിച്ചിരുന്ന ഹോർഡിംഗ് മറിഞ്ഞു വീണ് യുവതി മരിച്ച സംഭവത്തിൽ എഡിഎംകെ നേതാവിനെ കോടതി റിമാൻഡ് ചെയ്തു. ​എഡി​എം​കെ കൗ​ൺ​സി​ല​റാ​യ ജ​യ​ഗോ​പാ​ലി​നെയാണ് അ​ല​ന്ദു​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

പെൺകുട്ടി മരണപ്പെട്ടതിനെത്തുടർന്ന് ഒളിവിലായിരുന്ന ജയഗോപാലിനെ സംഭവം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണഗിരിയിലെ ഹൊ​സൂ​രി​ന​ടു​ത്ത് ദെ​ങ്ക​ണി​ക്കോ​ട്ട​യി​ലു​ള്ള റി​സോ​ർ​ട്ടി​ൽ ​നി​ന്നാ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞ സെപ്തംബർ 12നായിരുന്നു അപകടം നടന്നത്. ജ​യ​ഗോ​പാ​ലി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ചെന്നൈ പള്ളികരനായ് റോഡിൽ സ്ഥാപിച്ചിരുന്ന ഹോർഡിംഗ് ചെന്നൈ സ്വദേശിയായ സുഭശ്രീയുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറിയിറങ്ങി. യുവതി അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top