ബാർ ഡാൻസറിനൊപ്പം നൃത്തം; പുറത്തു വന്ന വീഡിയോ വ്യാജമെന്ന് ബിജെപി നേതാവ്

ബാർ ഡാൻസറുമായി താൻ നൃത്തം ചെയ്യുന്ന വീഡിയോ വ്യാജമാണെന്ന് മഹാരാഷ്ട്ര ബിജെപി എംഎൽഎ സഞ്ജയ് പുരം. ഈ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വീഡിയോ കൃത്രിമമാണെന്നും തൻ്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ഇത് സൃഷ്ടിക്കപ്പെട്ടതെന്നുമാണ് ഗോ​ണ്ഡ​യി​ലെ ആം​ഗാ​വ്-​ദേ​വ്രി എം​എ​ൽ​എ​യായ സഞ്ജയ് പുരം പറയുന്നത്.

ബാറിലെ ഡാൻസ് പൂളിൽ വെച്ച് ബാർ ഡാൻസറായ യുവതിക്കൊപ്പം നൃത്തം ചെയ്യുന്ന സഞ്ജയ് പുരത്തിൻ്റെ വീഡിയോ ഈയിടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംസ്ഥാനത്ത് ഇത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാൽ ഈ വീഡിയോ വ്യാജമാനെന്നും അന്വേഷണം വേണമെന്നുമാണ് എംഎൽഎയുടെ ആവശ്യം. ഇത് എതിരാളികളുടെ സൃഷ്ടിയാണെന്നും തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പു​റ​ത്തു​വ​ന്ന വീ​ഡി​യോ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അടുത്ത മാസമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top