പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ജനമുന്നേറ്റം ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ജനമുന്നേറ്റം ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ. രാജ്യത്തെ സ്ത്രീശക്തി വിളിച്ചോതാൻ ‘ഭാരത് കി ലക്ഷ്മി’ ക്യാംപയിൻ ആരംഭിക്കും. തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറെ ഫോണിൽ വിളിച്ചു പ്രധാനമന്ത്രി ആശംസ അറിയിച്ചു.
പ്ലാസ്റ്റിക്കിനെതിരെ സന്ധിയില്ലാ സമരത്തിനാണ് കേന്ദ്രസർക്കാർ തയാറെടുക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കർമപദ്ധതിയ്ക്ക് തുടക്കമിടും. ജനങ്ങൾ ക്യാംപയിനിൽ അണിചേരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമാദി അഭ്യർത്ഥിച്ചു. സ്ത്രീ ശാക്തീകരണം കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. ദീപാവലി ‘ഭാരത് കി ലക്ഷ്മി’ ദിനമായി കൊണ്ടാടണം. അന്ന് പെൺമക്കളുടെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കണമെന്നും മോദി ആഹ്വാനം ചെയ്തു. തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന രാജ്യത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് ആശംസകൾ നേർന്ന നരേന്ദ്രമോദി, ചലച്ചിത്ര മേഖലക്ക് അവർ നൽകിയ സംഭാവനകൾ എടുത്ത് പറഞ്ഞു.
വിനോദ് സഞ്ചാര മേഖല വളരേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നി പറഞ്ഞു. ജനങ്ങൾ കുറഞ്ഞപക്ഷം പതിനഞ്ച് വിനോദ സഞ്ചാര മേഖലകളെങ്കിലും സന്ദർശിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here