മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് താഹിൽ രമണിക്കെതിരെ സിബിഐ അന്വേഷണം

മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് താഹിൽ രമണിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രിംകോടതിയുടെ ഉത്തരവ്. നിയമനടപടികളുമായി സിബിഐക്ക് മുന്നോട്ട് പോകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് നിർദേശം നൽകി.

ഒന്നര കോടിയുടെ കൈക്കൂലി വാങ്ങിയെന്ന ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ. രണ്ട് ആരോപണങ്ങളാണ് താഹിൽ രമണിക്കെതിരെ പ്രധാനമായും ഉയർന്നിരിക്കുന്നത്. അനധികൃതമായി രണ്ട് ഫഌറ്റുകൾ സമ്പാദിച്ചെന്നാണ് ഒരു ആരോപണം. വിഗ്രഹ മോഷണ കേസിൽ ഇടപെട്ടുവെന്നാണ് ഇവർക്കെതിരെയുള്ള രണ്ടാമത്തെ ആരോപണം. താഹിൽ രമണിയുടെ ആറ് ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top